Home Nationalഅമിത് ഷായ്ക്കെതിരായ കേസിൽ വിധി കേൾക്കാൻ പോകവേ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അപകടം

അമിത് ഷായ്ക്കെതിരായ കേസിൽ വിധി കേൾക്കാൻ പോകവേ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അപകടം

by news_desk1
0 comments

ലക്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെതിരായ അപകീർത്തിക്കേസിൽ കോടതി വിധി കേൾക്കാൻ പോകുന്നതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിലായിരുന്നു അപകടം. വാഹനവ്യൂഹത്തിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമടക്കം നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. രാഹുൽ ഗാന്ധി സുരക്ഷിതനാണെന്നാണ് റിപ്പോർട്ടുകൾ.

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അഞ്ചു വാഹനങ്ങളാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സുൽത്താൻപുർ പ്രത്യേക കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് രാഹുൽ ഗാന്ധി യാത്ര തിരിച്ചത്. വിധി കേൾക്കുന്നതിനായി ഡൽഹിയിൽനിന്ന് ലക്നൗവിലെത്തി അവിടെനിന്ന് സുൽത്താൻപുരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

You may also like