തിരുവനന്തപുരം: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എസ്എംഎ വിഷയമുൾപ്പെടെ സർക്കാരിന്റെ ഗുരുതരമായ വീഴ്ചകളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇല്ലാത്ത നിപ വിവാദം സൃഷ്ടിച്ച് പരിഭ്രാന്തി പരത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ നിപ പ്രതിരോധ മാതൃകയുടെയും ആരോഗ്യസംവിധാനത്തിന്റെയും വിശ്വാസ്യത തകർക്കുന്ന നടപടിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും പിണറായി പറഞ്ഞു.
നിപ ബാധിച്ച് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മരിച്ചവർക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന വാദം ഔദ്യോഗിക രേഖകൾതന്നെ തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2023–25 കാലയളവിൽ നിപ ബാധിച്ച് മരിച്ച ആറുപേരിൽ ഒരാൾക്കുപോലും മെഡിക്കൽ കോളേജിൽനിന്ന് ഈ മരുന്ന് നൽകിയിട്ടില്ല. എന്നിട്ടും നിയമസഭയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ മന്ത്രിക്ക് എങ്ങനെ കഴിഞ്ഞുവെന്ന് പിണറായി ചോദിച്ചു.
നിപയെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചപ്പോൾ ജീവൻപോലും ബലിയർപ്പിച്ച സിസ്റ്റർ ലിനി ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ആത്മസമർപ്പണത്തെ മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന അപമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ സംവിധാനങ്ങളെ ഇകഴ്ത്തിക്കാട്ടി സ്വകാര്യ ആശുപത്രി ലോബികൾക്ക് വഴിയൊരുക്കാനാണോ മന്ത്രിയുടെ ശ്രമമെന്നും പിണറായി ചോദിച്ചു. ജനങ്ങളിൽ ഭീതി പരത്തുകയും കേരളത്തിന്റെ ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്തുകയും ചെയ്ത മന്ത്രി പരസ്യമായി മാപ്പുപറയണം. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ ആരോഗ്യമന്ത്രിമാരായ വീണാ ജോർജും കെ.കെ. ശൈലജയും നേരത്തേ മന്ത്രിയുടെ ആരോപണത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന വാദം തെറ്റാണെന്നും മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. ഇത്രയും ഗൗരവമുള്ള വിഷയത്തിൽ മന്ത്രി നിരുത്തരവാദപരമായ മറുപടി നൽകിയത് അമ്പരപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്ന് കെ.കെ. ശൈലജയും വ്യക്തമാക്കി. ആരോഗ്യ മേഖലയെ തകർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അവർ വിമർശിച്ചു.
നിപ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയിക്കുന്നതായി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞതാണ് വിവാദത്തിന് തുടക്കമിട്ടത്. 2023, 2024, 2025 വർഷങ്ങളിൽ നിപ, കോവിഡ് രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. ഈ കാലയളവിൽ റിപ്പോർട്ട് ചെയ്ത ആറു നിപ മരണങ്ങൾ കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോയെന്ന് പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, മന്ത്രിയുടെ ആരോപണം ആരോഗ്യവിദഗ്ധർ തള്ളിയിരുന്നു. 2023–25 കാലയളവിൽ നിപ ബാധിച്ച് മരിച്ച ആറുപേർക്കും റെംഡെസിവിർ നൽകിയിട്ടില്ലെന്ന് ഡോ. അനൂപ് കുമാർ എ.എസ്. വ്യക്തമാക്കി. മരുന്ന് നൽകിയ ഏഴുപേരും രോഗമുക്തരായി. കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതാണ് രോഗിയുടെ മരണത്തിന് കാരണമായതെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.