Home Keralaകരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാൻ ദുബായിൽ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി, ആറുപേർ പിടിയിൽ

കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാൻ ദുബായിൽ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി, ആറുപേർ പിടിയിൽ

by news_desk1
0 comments

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ച സംഘം പിടിയിൽ. ദുബായിൽനിന്ന് സ്വർണവുമായി എത്തിയ യുവതിയെ കണ്ണൂർ സ്വദേശികളായ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതിയെ മറ്റൊരു വാഹനത്തിലെത്തിയ സംഘം ബലമായി കൊണ്ടുപോകുകയായിരുന്നു. കസ്റ്റംസിന്റെ പരിശോധന മറികടന്ന് വിമാനത്താവളത്തിന് പുറത്തേക്ക് എത്തിച്ച സ്വർണം തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.

സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറം പുളിക്കലിൽവെച്ച് പൊലീസ് യുവതിയെയും സംഘത്തെയും സാഹസികമായി പിടികൂടി. കണ്ണൂരിൽനിന്നുള്ളവരാണ് സ്വർണം തട്ടിയെടുക്കാനെത്തിയതെന്ന് പൊലീസ് അറിയിച്ചു.

ദുബായിൽനിന്നെത്തിയ റിയ എന്ന യുവതിയാണ് സ്വർണം കൊണ്ടുവന്നത്. മാല, വള, കൈച്ചെയിൻ തുടങ്ങിയ ആഭരണങ്ങളുടെ രൂപത്തിലാണ് സ്വർണം കടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

You may also like