Home Keralaഅഭിറാം കൊലക്കേസിൽ വിട്ടുവീഴ്ചയില്ല; പ്രതിക്കെതിരെ ശക്തമായ നടപടി ഉറപ്പെന്ന് രമേശ് ചെന്നിത്തല, മാതാപിതാക്കളെ സന്ദർശിച്ചു

അഭിറാം കൊലക്കേസിൽ വിട്ടുവീഴ്ചയില്ല; പ്രതിക്കെതിരെ ശക്തമായ നടപടി ഉറപ്പെന്ന് രമേശ് ചെന്നിത്തല, മാതാപിതാക്കളെ സന്ദർശിച്ചു

by news_desk1
0 comments

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ യാതൊരുവിധ വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട അഭിറാമിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ വേദനാജനകമായ സംഭവമാണ് പാങ്ങപ്പാറയിൽ ഉണ്ടായതെന്ന് ചെന്നിത്തല പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം വലുതാണ്. പോലീസിന്റെ അന്വേഷണത്തിൽ കുടുംബത്തിന് സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപൂർവവും അതീവ ഗുരുതരവുമായ കുറ്റകൃത്യമായാണ് സംഭവത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൗമാരക്കാർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ ആനുകൂല്യങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ലഭിക്കുന്ന സാഹചര്യം പരിശോധിക്കണം. ആവശ്യമെങ്കിൽ നിയമഭേദഗതിയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെ സംരക്ഷിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ചേരാനല്ലൂർ വാഹനാപകടക്കേസിലെ കോടതി വിധിയെക്കുറിച്ചും ചെന്നിത്തല പ്രതികരിച്ചു. സർക്കാരും പോലീസും ഇരയ്ക്കൊപ്പമാണെന്നും കോടതി വിധി ഒരു നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിധി ഗൗരവമായി കാണേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

You may also like