Home Keralaശബരിമല തീർഥാടനത്തിന് തൊട്ടുമുൻപ് പമ്പയിൽ 200 ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു

ശബരിമല തീർഥാടനത്തിന് തൊട്ടുമുൻപ് പമ്പയിൽ 200 ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു

by news_desk1
0 comments

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് പ്രതിസന്ധി സൃഷ്ടിച്ച് പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി. വെള്ളമെത്തിക്കുന്ന വാൽവുകൾ അടച്ചിട്ട നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിനു പിന്നിൽ സംഘടിത നീക്കമുണ്ടോയെന്ന് ദേവസ്വം ബോർഡ് സംശയിക്കുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ബോർഡ് തീരുമാനിച്ചു. വാൽവുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

ഒരാഴ്ച മുൻപും സമാനരീതിയിൽ ജലവിതരണം തടസ്സപ്പെട്ടിരുന്നു. അന്ന് വാൽവുകൾ അടച്ചിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട ഒരു പ്ലംബറെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

സാധാരണയായി ശബരിമലയിലെയും പമ്പയിലെയും ശുചിമുറികളുടെ നടത്തിപ്പ് കരാർ അടിസ്ഥാനത്തിലാണ് ഏൽപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ കരാർ ഒഴിവാക്കി ദേവസ്വം ബോർഡ് നേരിട്ട് ശുചിമുറികൾ ഏറ്റെടുത്ത് നവീകരിക്കുകയും തീർഥാടകർക്കായി സൗജന്യമായി തുറന്നുനൽകുകയും ചെയ്തു. നാളെ ശബരിമല നട തുറക്കാനിരിക്കെ ഇന്ന് രാത്രിയോടെ തീർഥാടകർ പമ്പയിലെത്തിത്തുടങ്ങും. ഈ നിർണായക ഘട്ടത്തിൽ ജലവിതരണം തടസ്സപ്പെട്ടത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

You may also like