Home Internationalഹോർമുസിൽ യുഎഇ കപ്പലിന് നേരെ ആക്രമണം; കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകൾ

ഹോർമുസിൽ യുഎഇ കപ്പലിന് നേരെ ആക്രമണം; കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകൾ

by news_desk1
0 comments

ടെഹ്റാൻ: ഗൾഫ് മേഖലയിൽ ആക്രമണങ്ങൾ ശക്തമാകുന്നു. ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ജീവനക്കാർക്ക് പരുക്കേറ്റു. ഒരാളെ കാണാതായതായും അധികൃതർ അറിയിച്ചു. അതേസമയം, കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് സൈന്യം ഉപയോഗിക്കുന്ന കുവൈത്തിലെ അലി അൽ സലേം വ്യോമത്താവളത്തിലെ ഡ്രോൺ, മിസൈൽ സംവിധാനങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ശത്രുക്കളുടെ ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി തടഞ്ഞതായി കുവൈത്ത് സൈന്യം അറിയിച്ചു.

ഹോർമുസ് കടലിടുക്കിൽ ആക്രമണത്തിനിരയായ കപ്പലിന്റെ വിവരം അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയായ അഡ്‌നോക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരുക്കേറ്റ ജീവനക്കാരെ അടിയന്തര ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. കാണാതായ ജീവനക്കാരനായി തിരച്ചിൽ ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.

You may also like