Home Keralaകെ.എം. ബഷീർ വധക്കേസ്: ശ്രീറാം വെങ്കിട്ടരാമന് കോടതിയിൽ നേരിട്ടെത്തേണ്ട; ഹാജരാകുന്നതിൽ ഇളവ്

കെ.എം. ബഷീർ വധക്കേസ്: ശ്രീറാം വെങ്കിട്ടരാമന് കോടതിയിൽ നേരിട്ടെത്തേണ്ട; ഹാജരാകുന്നതിൽ ഇളവ്

by news_desk1
0 comments

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ്. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. ഇനി കേസ് പരിഗണിക്കുന്ന വേളകളിൽ ശ്രീറാം നേരിട്ട് ഹാജരാകേണ്ടതില്ല.

കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തേണ്ടതിനാൽ പാസ്‌പോർട്ട് പുതുക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് ശ്രീറാം അപേക്ഷ നൽകിയത്. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമാകാത്തതിനാൽ വിചാരണ നടപടികൾ ഹൈക്കോടതി നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു കേസിനാസ്പദമായ അപകടം. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ടത്.

You may also like