Home Keralaമുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിക്ക് കസേരയിൽ തുടരാനാകില്ല; മന്ത്രിയെ പുറത്താക്കണം, തുറന്നടിച്ച് ജി. സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിക്ക് കസേരയിൽ തുടരാനാകില്ല; മന്ത്രിയെ പുറത്താക്കണം, തുറന്നടിച്ച് ജി. സുധാകരൻ

by news_desk1
0 comments

ആലപ്പുഴ: മുഖ്യമന്ത്രിയെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാർക്ക് മന്ത്രിക്കസേരയിൽ തുടരാൻ അർഹതയില്ലെന്നും മുതിർന്ന നേതാവ് ജി. സുധാകരൻ. കഴിവില്ലാത്ത മന്ത്രിമാരുണ്ടെങ്കിൽ അവരെ മാറ്റണം. മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയവരാണ് മന്ത്രിമാരാകുന്നത്. അതേ മുഖ്യമന്ത്രിക്കെതിരെ പരസ്യപ്രസ്താവന നടത്തുന്ന മന്ത്രിയെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

മുഖ്യമന്ത്രിക്ക് മന്ത്രിക്കെതിരെ നടപടിയെടുക്കാൻ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കേണ്ടിവരുന്നതുകൊണ്ടാകാം അതിന് തയ്യാറാകാത്തതെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഒരു മന്ത്രി രംഗത്തെത്തുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർലമെന്റിൽ പോയവർക്ക് സംസ്ഥാന സർക്കാരിൽ മന്ത്രിയാകണമെന്ന ആഗ്രഹം ഉയരുന്നതിനെയും സുധാകരൻ വിമർശിച്ചു. സംസ്ഥാന മന്ത്രിസഭയെക്കാൾ എത്രയോ ഉയർന്ന പദവിയാണ് പാർലമെന്റ് അംഗത്വമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും സുധാകരൻ വിമർശനമുന്നയിച്ചു. ആലപ്പുഴ ബീച്ചിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനായി സുരേഷ് ഗോപി നടത്തിയ സന്ദർശനമാണ് വിമർശനത്തിന് ഇടയാക്കിയത്. തന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥലത്ത് സന്ദർശനത്തിനെത്തിയ വിവരം അറിയിച്ചില്ലെന്നാണ് സുധാകരന്റെ പരാതി. തന്നെ അറിയിക്കാതെ അവിടെയെത്താൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നുവെന്നും അദ്ദേഹം ചോദിച്ചു.

You may also like