Home Keralaആറന്മുള എംഎൽഎ അബിൻ വർക്കിക്ക് വാഹനാപകടം; പരിക്ക് ഗുരുതരമല്ല, സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് വാഹനാപകടം; പരിക്ക് ഗുരുതരമല്ല, സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ

by news_desk1
0 comments

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എം.എൽ.എ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. പരിക്ക് ഗുരുതരമല്ലെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കോന്നി സ്വദേശി സജി കുമാർ സഞ്ചരിച്ചിരുന്ന വാഹനമാണ് എം.എൽ.എയുടെ കാറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റ സജി കുമാറിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.എൽ.എയുടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കും പരിക്കേറ്റെങ്കിലും അവ ഗുരുതരമല്ല.

പത്തനംതിട്ട ഓമല്ലൂർ ഷട്ടർമുക്കിൽ വെച്ചാണ് അപകടമുണ്ടായത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് എം.എൽ.എ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

പരിക്കേറ്റ എല്ലാവരെയും ഉടൻ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like