Home Top Storiesനിയമസഭാ സ്പീക്കർ ഇന്ന്; ചരിത്രത്തിൽ ആദ്യമായി മൂന്ന് സ്ഥാനാർഥികൾ മത്സരരംഗത്ത്

നിയമസഭാ സ്പീക്കർ ഇന്ന്; ചരിത്രത്തിൽ ആദ്യമായി മൂന്ന് സ്ഥാനാർഥികൾ മത്സരരംഗത്ത്

by news_desk1
0 comments

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷത്തിന് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ യുഡിഎഫ് സ്ഥാനാർഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്.

സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽഡിഎഫിനായി എ സി മൊയ്തീനും ബിജെപിക്കായി ബി ബി ഗോപകുമാറും രംഗത്തുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർഥികൾ മത്സരിക്കുന്നത്. അതോടൊപ്പം സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർഥിയെ നിർത്തുന്നതും ആദ്യ സംഭവമായാണ് രേഖപ്പെടുത്തപ്പെടുന്നത്.

രാവിലെ ഒമ്പത് മണിക്കാണ് സഭയിൽ വോട്ടെടുപ്പ് ആരംഭിക്കുക. അംഗങ്ങൾ ഇരിപ്പിടക്രമം അനുസരിച്ചായിരിക്കും വോട്ട് രേഖപ്പെടുത്തുക. വോട്ടെടുപ്പിന് തുടക്കമിടുന്നത് മുഖ്യമന്ത്രിയായ വി ഡി സതീശനായിരിക്കും.

ഫലം പ്രഖ്യാപിച്ച ശേഷം പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നതാണ് സഭാ പാരമ്പര്യം.

ഇതിനുശേഷം മേയ് 23 മുതൽ 28 വരെ സഭാ സമ്മേളനം ഉണ്ടായിരിക്കില്ല. മേയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂൺ ഒന്നിന് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചകൾ നടക്കും.

You may also like