5
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ പീഡനമാണെന്ന പരാതിയുമായി കുടുംബം. മരിച്ച യുവതി ആരതിയാണെന്ന് തിരിച്ചറിഞ്ഞു. സംഭവം ഇന്നലെയായിരുന്നു.
ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചുനൽകിയതിന് ശേഷമാണ് ആരതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

