14
തൃശ്ശൂർ: തൃശ്ശൂർ ബിജെപി ഓഫിസിലേക്ക് 25 കോടിയുടെ കള്ളപ്പണം എത്തിച്ചെന്ന ഗുരുതര ആരോപണവുമായി പാർട്ടിയുടെ മുൻ ഓഫിസ് സെക്രട്ടറി പി. അക്ഷയ്. 17 ചാക്കുകളിലായാണ് പണം ഓഫിസിലെത്തിച്ചതെന്നാണ് അക്ഷയ് ആരോപിക്കുന്നത്.
ഈ ഇടപാടിനെക്കുറിച്ച് അറിഞ്ഞതോടെയാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും, ഓഫിസിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അക്ഷയ് ആരോപിച്ചു.
