Home Keralaസൗജന്യ ഡിഗ്രി വിദ്യാഭ്യാസം നടപ്പാക്കണം; പദ്ധതി വൈകിക്കരുതെന്ന് എസ്‌എഫ്‌ഐ

സൗജന്യ ഡിഗ്രി വിദ്യാഭ്യാസം നടപ്പാക്കണം; പദ്ധതി വൈകിക്കരുതെന്ന് എസ്‌എഫ്‌ഐ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി 2026–27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പുതിയ സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നും സംഘടന ആരോപിച്ചു.

പദ്ധതി അട്ടിമറിക്കപ്പെടുകയോ നീണ്ടുപോകുകയോ ചെയ്താല്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. സാമ്പത്തിക പരിമിതികള്‍ മൂലം ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസവും പുതിയ അവസരവുമാകുന്ന തീരുമാനമായിരുന്നു സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പ്രഖ്യാപനമെന്നും സംഘടന ചൂണ്ടിക്കാട്ടി.

സൗജന്യ വിദ്യാഭ്യാസം യാഥാര്‍ഥ്യമായാല്‍ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സമ്മര്‍ദമില്ലാതെ പഠനം തുടരാന്‍ കഴിയുമെന്ന് എസ്‌എഫ്‌ഐ വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ് ശിവ പ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയാല്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

You may also like