Home Education/Careerഐഎസ്ആർഒയിൽ 22 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ ഡിപ്ലോമ, ഐടിഐ വരെ യോഗ്യത, അപേക്ഷ ഒക്ടോബർ 5 വരെ

ഐഎസ്ആർഒയിൽ 22 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ ഡിപ്ലോമ, ഐടിഐ വരെ യോഗ്യത, അപേക്ഷ ഒക്ടോബർ 5 വരെ

by news_desk1
0 comments

ചെന്നൈ: ഐഎസ്ആർഒയുടെ തമിഴ്‌നാട്ടിലെ തിരുനെൽവേലി കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് 22 ഒഴിവുകളിലേക്ക് നിയമനം. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, കുക്ക് എ, ഫയർമാൻ എ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 5 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഒഴിവുകൾ

ടെക്നിക്കൽ അസിസ്റ്റന്റ്

  • ഓട്ടോമൊബൈൽ – 1
  • മെക്കാനിക്കൽ – 3
  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ – 1

ടെക്നീഷ്യൻ ബി

  • ടർണർ – 2
  • ഫിറ്റർ – 4
  • വെൽഡർ – 2
  • മെഷിനിസ്റ്റ് – 3
  • റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് – 1
  • ഇലക്ട്രീഷ്യൻ – 1

മറ്റ് തസ്തികകൾ

  • കുക്ക് എ – 1
  • ഫയർമാൻ എ – 3

യോഗ്യത

ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ നേടിയിരിക്കണം.

ടെക്നീഷ്യൻ ബി തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം.

കുക്ക് എ തസ്തികയ്ക്ക് പത്താം ക്ലാസ് വിജയത്തോടൊപ്പം മികച്ച ഹോട്ടൽ അല്ലെങ്കിൽ കാന്റീനിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ഫയർമാൻ എ തസ്തികയിലേക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. നിർദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.

പ്രായപരിധി

ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ, കുക്ക് തസ്തികകളിലേക്ക് 18 മുതൽ 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഫയർമാൻ എ തസ്തികയിലേക്ക് 18 മുതൽ 25 വയസ് വരെയാണ് പ്രായപരിധി. സർക്കാർ നിയമങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം

ടെക്നിക്കൽ അസിസ്റ്റന്റിന് 44,900 മുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും. ടെക്നീഷ്യൻ തസ്തികയിൽ 21,700 മുതൽ 69,100 രൂപ വരെയും കുക്ക് എ, ഫയർമാൻ എ തസ്തികകളിൽ 19,900 മുതൽ 63,200 രൂപ വരെയും ശമ്പളമുണ്ട്.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഫയർമാൻ തസ്തികയിലേക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും മെഡിക്കൽ പരിശോധനയും ഉണ്ടാകും. എഴുത്തുപരീക്ഷ തിരുനെൽവേലിയിലും ചെന്നൈയിലുമായാണ് നടത്തുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.iprc.gov.in/files/careers/Advertisement_12092026.pdf

You may also like