Home Keralaവന്ദേഭാരതിലെ തിരക്ക് കാണാം, അതിവേഗ റെയിൽ എത്ര ആവശ്യമെന്ന്; സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷയെന്ന് ഇ. ശ്രീധരൻ

വന്ദേഭാരതിലെ തിരക്ക് കാണാം, അതിവേഗ റെയിൽ എത്ര ആവശ്യമെന്ന്; സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷയെന്ന് ഇ. ശ്രീധരൻ

by news_desk1
0 comments

കൊച്ചി: വന്ദേഭാരത് ട്രെയിനുകളിലെ വൻ തിരക്ക് കേരളത്തിന് അതിവേഗ റെയിൽ എത്രത്തോളം ആവശ്യമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലിയിൽ സംഘടിപ്പിച്ച എൻജിനീയേഴ്‌സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇ. ശ്രീധരൻ. സർക്കാർ തലത്തിലുള്ള നടപടികൾക്ക് കാലതാമസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും അതിന് ഒരു ഘടകമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് ട്രെയിനുകളിലെ തിരക്ക് കാണുമ്പോൾ കേരളത്തിന് അതിവേഗ റെയിൽ എത്രമാത്രം അത്യാവശ്യമാണെന്ന് മനസ്സിലാകുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

You may also like