Home Nationalജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 11 ആയി, ഏഴുപേരെ കാണാതായി

ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 11 ആയി, ഏഴുപേരെ കാണാതായി

by news_desk1
0 comments

ന്യൂഡൽഹി: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയി. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏഴുപേരെ കാണാതായതായി അധികൃതർ അറിയിച്ചു. രജൗരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 11 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് സുരൻകോട്ട് തഹസിൽ മേഖലയിലാണ്. ഇവിടെ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുണ്ടായ അപകടത്തിൽ 28 വയസ്സുള്ള നാസിയ കൗസർ മരിച്ചു.

ഭർത്താവ് മുഹമ്മദ് ഹാഫിസിനും മൂന്ന് മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോവർ മുറ മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മുഹമ്മദ് ലത്തീഫിനെയും കുടുംബത്തിലെ അഞ്ച് പേരെയും കാണാതായതായി അധികൃതർ അറിയിച്ചു.

അതേസമയം, ദുണ്ടക് ലത്തൂങ് പാലത്തിന് സമീപത്തെ ഒരു അരുവിയിൽ നിന്ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

You may also like