5
തൃശ്ശൂർ: കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.
സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെയാണ് കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ പരാതി. ഇതിനെതിരെ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
അതേസമയം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ വിദ്യാർത്ഥികൾ കൂകിവിളിയുമായി രംഗത്തെത്തി. സമരം പഠിക്കാനുള്ള തങ്ങളുടെ അവകാശത്തെ തടസ്സപ്പെടുത്തുകയാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

