7
പാലക്കാട്: കൊടുവായൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കെ. മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ മണികണ്ഠനും അനുപ്രിയയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. അനുപ്രിയയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
