തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം കേന്ദ്രസർക്കാരിനെ തൃപ്തിപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ അവഗണിച്ചാണ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
ലേബർ കോഡ് സംബന്ധിച്ച് പഠിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി. ഗോപാൽ ഗൗഡ അധ്യക്ഷനായ കമ്മീഷനെ മുൻ എൽഡിഎഫ് സർക്കാർ 2026 ജനുവരിയിൽ നിയോഗിച്ചിരുന്നുവെന്നും റിപ്പോർട്ട് സർക്കാരിന് ലഭിച്ചിരുന്നുവെന്നും പിണറായി പറഞ്ഞു.
തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനത്തിന് നിയമനിർമാണ അധികാരമുണ്ടെന്നാണ് കമ്മീഷൻ വ്യക്തമാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത വിധത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്നാണ് സതീശൻ വ്യക്തമാക്കിയിട്ടുള്ളത്.
