3
കൊല്ലം: കൊല്ലത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത ദമ്പതികൾ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനെല്ലൂർ സ്വദേശിയായ അനിൽകുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്ന കുടുംബാംഗങ്ങളാണ് ഇരുവരും.
സംഭവത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

