Home Keralaകോവളത്ത് ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം കണ്ടെത്തി; 18 പേർ പിടിയിൽ, 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു

കോവളത്ത് ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം കണ്ടെത്തി; 18 പേർ പിടിയിൽ, 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു

by news_desk1
0 comments

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന അന്തർദേശീയ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം പൊലീസ് കണ്ടെത്തി. സ്ഥാപനം നടത്തിവന്നിരുന്ന 18 ഉത്തരേന്ത്യൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ 50 കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പൊലീസിന്റെ വലയിലായത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. എന്നാൽ അന്വേഷണത്തിനിടെ രാജ്യാന്തര ഓൺലൈൻ വായ്പാ തട്ടിപ്പ് നടത്തുന്ന സ്ഥാപനമാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

തട്ടിപ്പിന് ഇരയായവരിൽ കൂടുതലും വിദേശ പൗരന്മാരാണെന്നും, ഇടപാടുകാരിൽ ഭൂരിഭാഗവും അമേരിക്കക്കാരാണെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാളെ വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയും ചെയ്തു.

രാജ്യാന്തര ഓൺലൈൻ വായ്പാ തട്ടിപ്പ് കമ്പനിയുടെ പ്രവർത്തന കേന്ദ്രമായി കേരളം ഉപയോഗിച്ചിരുന്നുവെന്ന നിർണായക വിവരവും അന്വേഷണത്തിലൂടെ പുറത്തുവന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

You may also like