Home Keralaസെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ച് പൊലീസ്; നിരാഹാര സമരനേതാവ് വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി

സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ച് പൊലീസ്; നിരാഹാര സമരനേതാവ് വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി

by news_desk1
0 comments

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുകയായിരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കി. നിരാഹാര സമരത്തിലായിരുന്ന സമരനേതാവ് വളർമതിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

സമരപ്പന്തൽ പൊളിച്ചുനീക്കുമെന്ന് പൊലീസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമരക്കാർ സ്ഥലത്തുനിന്ന് ഒഴിയാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് ബലംപ്രയോഗിച്ച് നടപടി സ്വീകരിച്ചത്. സമരക്കാർ പ്രതിഷേധിച്ചെങ്കിലും പൊലീസ് നടപടിയുമായി മുന്നോട്ടുപോയി. സമരപ്പന്തലിലുണ്ടായിരുന്ന ബാനറുകളും ഫ്ലക്സുകളും നീക്കം ചെയ്തു. അതേസമയം, സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം തുടരുമെന്നും റാങ്ക് ഹോൾഡർമാർ വ്യക്തമാക്കി.

You may also like