12
തൃശൂർ : ദേശീയപാതയിലെ മരത്താക്കരയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. അമ്പല്ലൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബസ് ഡ്രൈവറുടെ കാലിന് പരിക്കേറ്റു. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒമ്പത് പേർക്ക് നിസാര പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

