കൊല്ലം: മൺറോതുരുത്തിൽ ഹൗസ് ബോട്ട് അപകടത്തിൽ ഗുരുതര സുരക്ഷാ വീഴ്ച പുറത്തുവന്നു. പരമാവധി 20 പേർക്ക് മാത്രം യാത്ര ചെയ്യാൻ അനുമതിയുള്ള ബോട്ടിൽ 26 സഞ്ചാരികളാണ് ഉണ്ടായിരുന്നതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് അപകടാവസ്ഥയിലായതോടെ സമീപത്തുണ്ടായിരുന്ന വള്ളക്കാർ അതിവേഗം രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. അവരുടെ അവസരോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്നാണ് വിലയിരുത്തൽ.
സംഭവത്തെ തുടർന്ന് ബോട്ടിൽ അനുവദിച്ചതിലധികം ആളുകളെ കയറ്റിയതടക്കമുള്ള സുരക്ഷാ മാനദണ്ഡ ലംഘനങ്ങൾ ഉണ്ടായോ എന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ചർച്ചയാകുകയാണ്.

