തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിനെ ചില ആളുകൾ കയ്യടക്കിവെച്ചിരിക്കുകയാണെന്നും സംഘടന താൽപര്യകക്ഷികളുടെ കൈകളിലാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരമൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണമോയെന്ന് സമുദായം ചിന്തിക്കണം. ദില്ലിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം. എൻഎസ്എസിന്റെ എല്ലാ താലൂക്ക് യൂണിയനുകളുടെയും അക്കൗണ്ടുകളിലെ പണം ഒറ്റ ദിവസം കൊണ്ട് പിൻവലിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
തിരുവനന്തപുരം മന്നം ക്ലബിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് എൻഎസ്എസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രസ് ക്ലബിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
