Home Keralaവിദ്യാർത്ഥികൾക്ക് ഓണാവധി പ്രഖ്യാപിച്ചു; ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ, അവധി 22 മുതൽ 30 വരെ

വിദ്യാർത്ഥികൾക്ക് ഓണാവധി പ്രഖ്യാപിച്ചു; ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ, അവധി 22 മുതൽ 30 വരെ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്കുള്ള ഓണാവധി സർക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് അവധി. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20-ന് സമാപിക്കും.

ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14-നാണ് ആരംഭിക്കുന്നത്. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകൾ പ്രവർത്തിക്കും. അന്നാണ് ഓണാവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കുക.

ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തിന് പകരം ഒൻപത് ദിവസമാണ് ഓണാവധി അനുവദിച്ചിരിക്കുന്നത്.

You may also like