3
പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതായി പൊലീസ്. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിലെ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42), ഭർത്താവ് സുകുമാരൻ (50) എന്നിവരാണ് മരിച്ചത്.
രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ ദമ്പതികളുടെ 19 വയസ്സുള്ള മകൾ വീട്ടിലുണ്ടായിരുന്നു.
സുകുമാരന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാർ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

