Home Keralaടോൾ അടയ്ക്കാതെ കടക്കാൻ ശ്രമം; ടോൾ പ്ലാസ ജീവനക്കാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

ടോൾ അടയ്ക്കാതെ കടക്കാൻ ശ്രമം; ടോൾ പ്ലാസ ജീവനക്കാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

by news_desk1
0 comments

കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ അടയ്ക്കാതെ കടന്നുപോകാൻ ശ്രമിച്ച കാർ തടഞ്ഞുനിർത്തുന്നതിനിടെ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവം. ടോൾ ബാർ വാഹനത്തിൽ തട്ടിയെന്ന് ആരോപിച്ചാണ് കാർ ഡ്രൈവർ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.

ടോൾ അടയ്ക്കാതെ പോകാൻ ശ്രമിച്ച കാർ തടയുന്നതിനിടെ വാഹനം മുന്നോട്ടെടുത്തതോടെ ജീവനക്കാരൻ ബോണറ്റിൽ തൂങ്ങിക്കിടന്ന നിലയിൽ ഏറെ ദൂരം വലിച്ചിഴയ്ക്കപ്പെട്ടു. തുടർന്ന് വാഹനം നിർത്തിയ ശേഷം ജീവനക്കാരനെ നിലത്തിട്ട് മർദിച്ചതായും ആരോപണമുണ്ട്.

പരിക്കേറ്റ ജീവനക്കാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കാർ ഉടമയോട് ഇന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

You may also like