Home Nationalതമിഴ്‌നാട്ടിൽ വോട്ടിന് പണം വിതരണം ചെയ്തതായി പരാതി; എഐഎഡിഎംകെ പ്രവർത്തകർ പിടിയിൽ, സ്ഥാനാർത്ഥിക്കെതിരെ കേസ്

തമിഴ്‌നാട്ടിൽ വോട്ടിന് പണം വിതരണം ചെയ്തതായി പരാതി; എഐഎഡിഎംകെ പ്രവർത്തകർ പിടിയിൽ, സ്ഥാനാർത്ഥിക്കെതിരെ കേസ്

by news_desk
0 comments

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, തമിഴ്‌നാട്ടിൽ വോട്ടിന് പണം നൽകുന്നുവെന്ന ആരോപണം ശക്തമാകുന്നു. രാമനാഥപുരത്ത് വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതിനിടെ മൂന്ന് എഐഎഡിഎംകെ പ്രവർത്തകരെ പോലീസ് പിടികൂടി. തെങ്കാശിയിൽ പണം നൽകാൻ നിർദ്ദേശം നൽകുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് എഐഎഡിഎംകെ സ്ഥാനാർത്ഥി കെ.ആർ.പി. പ്രഭാകരൻ, അൻപതോളം പ്രവർത്തകർ എന്നിവർക്കെതിരെ കേസെടുത്തു.

കോയമ്പത്തൂർ സൗത്തിൽ ഡിഎംകെ സ്ഥാനാർത്ഥി സെന്തിൽ ബാലാജി ഒരു വോട്ടിന് 5,000 രൂപ വീതം നൽകുന്നതായി എഐഎഡിഎംകെ സ്ഥാനാർത്ഥി കെ. അർജുനൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. പുറത്തുനിന്നുള്ളവരെ മണ്ഡലത്തിൽ എത്തിച്ചാണ് പണം വിതരണം ചെയ്യുന്നതെന്നാണ് ആരോപണം.

അതേസമയം, തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. എം.കെ. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചും ബിജെപിയെ വിമർശിച്ചും സ്റ്റാലിൻ വീഡിയോ സന്ദേശം പുറത്തിറക്കി. തമിഴ്‌നാടിന്റെ വളർച്ച തടയാൻ ശ്രമിക്കുന്നവർക്ക് താൻ അപകടകാരിയായിരിക്കുമെന്നും എന്നാൽ ജനങ്ങൾക്ക് താൻ അപ്പന്റെ സ്ഥാനത്താണെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ ഹിന്ദുവിരുദ്ധരല്ലെന്നും റെക്കോർഡ് എണ്ണം ക്ഷേത്രങ്ങൾ പുനരുദ്ധരിച്ച സർക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like