തൃശൂർ: മെഡിക്കൽ കോളേജ് വളപ്പിൽ വൻ തീപിടുത്തം. നിർമ്മാണത്തിലിരിക്കുന്ന പുതിയ ‘അമ്മയും കുഞ്ഞും’ ബ്ലോക്ക് കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പെട്ടെന്ന് തീപടർന്നുപിടിച്ചത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ കറുത്ത പുകച്ചുരുളുകൾ ഉയർന്നതോടെ പ്രദേശത്ത് വലിയ ആശങ്കയും ഭീതിയുമാണ് പടർന്നിരിക്കുന്നത്.
വിവരമറിഞ്ഞയുടൻ തൃശൂരിൽ നിന്നും കുന്നംകുളത്തു നിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് സംഘം തീ അണയ്ക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ്.
നാട്ടുകാരാണ് കെട്ടിടത്തിൽ നിന്ന് വൻതോതിൽ പുക ഉയരുന്നത് ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. തീപിടുത്തം ഉണ്ടാകാനുണ്ടായ യഥാർത്ഥ കാരണം നിലവിൽ വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടേയുള്ളൂ.

