Home Nationalഅതീവ സുരക്ഷാ മേഖലയിൽ ഇരട്ട സ്ഫോടനം; പഞ്ചാബിൽ പരിഭ്രാന്തി

അതീവ സുരക്ഷാ മേഖലയിൽ ഇരട്ട സ്ഫോടനം; പഞ്ചാബിൽ പരിഭ്രാന്തി

by news_desk1
0 comments

അമൃത്സർ: പഞ്ചാബിലെ അതീവ സുരക്ഷാ മേഖലയിൽ മണിക്കൂറുകൾക്കിടെ ഉണ്ടായ രണ്ട് സ്ഫോടനങ്ങൾ ജനങ്ങളിൽ ആശങ്കയും പരിഭ്രാന്തിയും പരത്തി. അമൃത്സർ മേഖലയിലാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്ഫോടനങ്ങളുടെ സ്വഭാവവും കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടൊപ്പം സംശയാസ്പദമായ നീക്കങ്ങൾക്കായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സ്ഫോടനങ്ങളിൽ ആരെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രദേശവാസികളെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

You may also like