Home Education/Careerവിജ്ഞാനകേരളം ക്യാമ്പെയ്ൻ; വിദ്യാർത്ഥികൾക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു

വിജ്ഞാനകേരളം ക്യാമ്പെയ്ൻ; വിദ്യാർത്ഥികൾക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു

by news_desk1
0 comments

തിരുവനന്തപുരം: വിജ്ഞാനകേരളം–കെഡിസ്‌ക് ക്യാമ്പെയ്‌നിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികളായ എംആർഎഫ്, അപ്പോളോ തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് നിയമന അവസരങ്ങൾ ഒരുക്കുന്നത്.

എസ്എസ്എൽസി, ഐടിഐ, പോളിടെക്നിക്, ബി.ടെക്, ഏതെങ്കിലും ബിരുദ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാം. തൊഴിൽ അവസരങ്ങൾ തേടുന്ന യുവാക്കൾക്ക് മികച്ച അവസരമായാണ് പരിപാടി വിലയിരുത്തപ്പെടുന്നത്.

പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും തുടർ അപ്‌ഡേറ്റുകളും ലഭിക്കുന്നതിനായി സംഘാടകർ ഒരുക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലും ചേരാവുന്നതാണ്.https://forms.gle/HYsDtH1VnGYmGDGs5

ഫോൺ: 8078343518

You may also like