Home Keralaബി.ജെ.പി കൗൺസിലർ ആർ. സുഗതന് ആശ്വാസം; കാപ്പ തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ബി.ജെ.പി കൗൺസിലർ ആർ. സുഗതന് ആശ്വാസം; കാപ്പ തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

by news_desk
0 comments

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതനെതിരെ ജില്ലാ കളക്ടർ ചുമത്തിയ കാപ്പ കരുതല് തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാപ്പ ചുമത്തി തടവിലാക്കിയ നടപടി ചോദ്യം ചെയ്ത് സുഗതന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. കോടതി ഉത്തരവോടെ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതന് ഉടൻ പുറത്തിറങ്ങാം.

വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സുഗതനെതിരെ ഒന്നിലേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 2019-ൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിന് വധശ്രമക്കേസ്, 2023-ൽ വീടുകയറി ആക്രമണം നടത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവം, സ്ത്രീയെ വീട്ടിൽ കയറി ഉപദ്രവിച്ച കേസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ 2025-ൽ ബിസിനസ് തർക്കത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച കേസ്, ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരിയിൽ മുൻ എം.എൽ.എ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ഉദ്ഘാടനം തടസ്സപ്പെടുത്തിയ കേസ് എന്നിവയും സുഗതനെതിരെ നിലനിൽക്കുന്നുണ്ട്. ഈ കേസുകൾ നിലനിൽക്കെയായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇയാളെ വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചത്.

You may also like