Home Top Storiesലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

by news_desk1
0 comments

തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെയായതിനാലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ഫൈനൽ മത്സരം നടക്കുന്നതിനാൽ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

കുട്ടികൾ വലിയ ആവേശത്തോടെയാണ് ലോകകപ്പ് ഫൈനൽ കാണുന്നതെന്നും മത്സരം കണ്ടശേഷം പിറ്റേന്ന് രാവിലെ സ്കൂളിലെത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്ന സാഹചര്യം പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. വ്യാപകമായി ആവശ്യം ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രിയെ വിവരം അറിയിക്കുകയും അനുമതി വാങ്ങിയ ശേഷമാണ് അവധി പ്രഖ്യാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി

You may also like