Home Education/Careerയുറേനിയം കോർപ്പറേഷനിൽ 91 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് മുതൽ സിഎംഎ വരെ അവസരം

യുറേനിയം കോർപ്പറേഷനിൽ 91 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് മുതൽ സിഎംഎ വരെ അവസരം

by news_desk1
0 comments

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (യുസിൽ) അപ്രന്റീസ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ആന്ധ്രപ്രദേശിലെ യൂണിറ്റുകളിലായിരിക്കും നിയമനം. ആകെ 91 ഒഴിവുകളാണ് ഉള്ളത്.

ട്രേഡ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, ഗ്രാജുവേറ്റ് അപ്രന്റീസ് എന്നീ വിഭാഗങ്ങളിലായാണ് നിയമനം നടക്കുക. പത്താം ക്ലാസ് മുതൽ ബിരുദ യോഗ്യത വരെയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 25 വയസ്സ് വരെയാണ് (2026 മേയ് 9 പ്രകാരം). മുമ്പ് അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും നിലവിൽ പരിശീലനം നടത്തുന്നവർക്കും അപേക്ഷിക്കാനാകില്ല.

അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രന്റിസ്സ് ആക്ട് പ്രകാരമുള്ള സ്റ്റൈപ്പന്റ് ലഭിക്കും.

ട്രേഡ് അപ്രന്റീസിന് apprenticeshipindia.gov.in വഴിയും ടെക്നീഷ്യൻ/ഗ്രാജുവേറ്റ് അപ്രന്റീസിന് nats.education.gov.in വഴിയും രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 9, 2026 ആണ്.

കൂടുതൽ വിവരങ്ങൾക്ക് യുസിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

https://www.uraniumcorp.in/public/recruitment.php

You may also like