Home Education/Careerസംസ്‌കൃത സർവകലാശാലയിൽ എം.പി.ഇ.എസ് പ്രവേശനം തുടങ്ങി; ഏപ്രിൽ 22 വരെ അപേക്ഷിക്കാം

സംസ്‌കൃത സർവകലാശാലയിൽ എം.പി.ഇ.എസ് പ്രവേശനം തുടങ്ങി; ഏപ്രിൽ 22 വരെ അപേക്ഷിക്കാം

by news_desk1
0 comments

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.ഇ.എസ്) കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലായിരിക്കും പഠനം നടത്തുക.

ഫിസിക്കൽ എജ്യൂക്കേഷനിൽ 50 ശതമാനം മാർക്കോടെ ബിരുദം (ബി.പി.ഇ/ബി.പി.എഡ്/ബി.പി.ഇ.എസ്) നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനം പ്രവേശന പരീക്ഷ, ഗെയിം പ്രാവീണ്യം, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, കായിക നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. പരീക്ഷയുടെ സിലബസ് ഫിസിക്കൽ എജ്യൂക്കേഷനിലെ ബിരുദ കോഴ്‌സിനെ അടിസ്ഥാനമാക്കിയാണ്.

2026 ജൂലൈ ഒന്നിന് 28 വയസ്സ് കവിയരുത്. അപേക്ഷകൾ ഏപ്രിൽ 22 വരെ ഓൺലൈനായി സമർപ്പിക്കാം. പരീക്ഷാഫീസ് ഓൺലൈനായി അടയ്ക്കാം.

പ്രവേശന പരീക്ഷകൾ മെയ് 4 മുതൽ ആരംഭിക്കും. മെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെയ് 21 മുതൽ അഡ്മിഷൻ നടപടികൾ ആരംഭിച്ച് ജൂൺ 1ന് ക്ലാസുകൾ തുടങ്ങും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് www.ssus.ac.in സന്ദർശിക്കാം. ഫോൺ: 0484-2699731.

You may also like