നോർവേ: സമാധാന നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇസ്രയേൽ, പാകിസ്താൻ, കംബോഡിയ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിനെ നാമനിർദേശം ചെയ്തതായാണ് വിവരം.
എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി തയ്യാറായിട്ടില്ല. നാമനിർദേശ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ് നൊബേൽ ഫൗണ്ടേഷന്റെ ചട്ടം. 50 വർഷത്തേക്ക് നാമനിർദേശം ചെയ്തവരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന വ്യവസ്ഥയും നിലവിലുണ്ട്.
ഈ വർഷം സമാധാന നൊബേലിന് 208 വ്യക്തികളും 79 സംഘടനകളും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ചില നാമനിർദേശങ്ങൾ നിർദേശിച്ചവർ തന്നെയാണ് പൊതുജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിട്ടുള്ളത്. യുഎസ് സെനറ്റർ ലിസ മുർകോവ്സ്കിയും ഗ്രീൻലാൻഡ്-ഡാനിഷ് പാർലമെൻ്റേറിയൻ ആജ ചെംനിറ്റ്സും താൻ നാമനിർദേശം ചെയ്തതായി നോർവീജിയൻ നിയമതന്ത്രജ്ഞൻ ലാർസ് ഹാൾട്ട്ബ്രെക്കൻ വ്യക്തമാക്കിയിരുന്നു.
