Home Education/Careerഎസ്എസ്എൽസി ഫലം ഇന്ന്; എ പ്ലസ് നേടിയവരുടെ എണ്ണം കുറയാൻ സാധ്യത

എസ്എസ്എൽസി ഫലം ഇന്ന്; എ പ്ലസ് നേടിയവരുടെ എണ്ണം കുറയാൻ സാധ്യത

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്താകെ 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

പുതിയ വിദ്യാഭ്യാസമന്ത്രി ചുമതലയേൽക്കുന്നതിന് മുമ്പ് ഫലം പ്രഖ്യാപിക്കണമെന്ന് കെപിസിസി നിർദേശം നൽകിയതിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്. ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണം കുറയാനിടയുണ്ടെന്നാണു വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

പുതുക്കിയ പാഠപുസ്തകങ്ങളും ചോദ്യപേപ്പറിലെ ഘടനാമാറ്റങ്ങളും ഇത്തവണത്തെ പരീക്ഷയെ കൂടുതൽ വെല്ലുവിളിയുള്ളതാക്കിയെന്നാണ് വിലയിരുത്തൽ. ഇതിന്റെ പ്രതിഫലനം വിജയശതമാനത്തിലും എ പ്ലസ് നേട്ടങ്ങളിലും ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.05 ശതമാനമായിരുന്നു വിജയശതമാനം. ഇന്ന് വൈകിട്ട് മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. സംസ്ഥാന ഐടി മിഷന്റെ 9188619958 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും ഫലം ലഭ്യമാക്കും.

You may also like