Home Top Storiesപിഎസ്‌സി മൂല്യനിർണയ വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷണം, റാങ്ക് പട്ടിക റദ്ദാക്കി പുനർമൂല്യനിർണയത്തിന് തീരുമാനം

പിഎസ്‌സി മൂല്യനിർണയ വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷണം, റാങ്ക് പട്ടിക റദ്ദാക്കി പുനർമൂല്യനിർണയത്തിന് തീരുമാനം

by news_desk1
0 comments

തിരുവനന്തപുരം: പിഎസ്‌സിയിലെ മൂല്യനിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനം. സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനും നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാനും പിഎസ്‌സി തീരുമാനിച്ചു.

മാർക്കിടാതെ വിട്ട 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും പിഎസ്‌സി യോഗത്തിൽ തീരുമാനമായി. പുതുക്കിയ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാകും പുതിയ റാങ്ക് പട്ടിക തയ്യാറാക്കുക.

മൂല്യനിർണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയമാണ് പിഎസ്‌സി യോഗം വിശദമായി പരിശോധിച്ചത്. ഇതിന്റെ ഭാഗമായാണ് ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനും പുനർമൂല്യനിർണയത്തിനും തീരുമാനമായത്.

You may also like