Home Localനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ചു; അക്കിക്കാവിൽ അപകടം

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ചു; അക്കിക്കാവിൽ അപകടം

by news_desk1
0 comments

കുന്നംകുളം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് നിസ്സാര പരിക്കേറ്റു.

ഇന്ന് രാവിലെ 8.30ഓടെ അക്കിക്കാവ് കമ്പിപാലത്തായിരുന്നു സംഭവം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്നിരുന്ന സ്കൂട്ടറിലും തൊട്ടപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.

മഴക്കാലത്ത് ഈ ഭാഗത്ത് വാഹനങ്ങളുടെ അമിതവേഗത പതിവായി അപകടങ്ങൾക്ക് കാരണമാകുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

You may also like