മലപ്പുറം: മിക്സ്ചർ കഴിക്കുന്നതിനിടെ കടല ശ്വാസനാളിയിൽ കുടുങ്ങി മൂന്ന് വയസുകാരൻ ദാരുണമായി മരിച്ചു. കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ സ്വദേശി വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.
വീട്ടിൽ വെച്ച് മിക്സ്ചർ കഴിക്കുന്നതിനിടെയാണ് കടല അബദ്ധത്തിൽ ശ്വാസനാളിയിൽ കുടുങ്ങിയത്. ഇതോടെ കുട്ടിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതനാവുകയും ചെയ്തു.
പരിഭ്രാന്തരായ വീട്ടുകാർ ഉടൻ അയൽവാസികളെ വിവരം അറിയിക്കുകയും കുഞ്ഞിനെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തുംമുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മുഹമ്മദ് റിസാന്റെ ഖബറടക്കം കുന്നുംപുറം ജുമാ മസ്ജിദിൽ നടന്നു.

