11
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് ശക്തമായ പ്രകമ്പനവും മുഴക്കവും കേട്ടതായി പ്രദേശവാസികൾ അറിയിച്ചു.
പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് വൈകുന്നേരം 6.05ഓടെയായിരുന്നു സംഭവം.
ഒരു വലിയ മുഴക്കത്തോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
