Home Education/Careerഇംഗ്ലീഷ് റിസോഴ്‌സ് ടീച്ചർ നിയമനം; ദിവസവേതനാടിസ്ഥാനത്തിൽ അഭിമുഖം ജൂലൈ 27ന്

ഇംഗ്ലീഷ് റിസോഴ്‌സ് ടീച്ചർ നിയമനം; ദിവസവേതനാടിസ്ഥാനത്തിൽ അഭിമുഖം ജൂലൈ 27ന്

by news_desk1
0 comments

സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്‌സ് ടീച്ചർമാരെ നിയമിക്കുന്നു.

ജില്ലയിലെ ഓരോ ഉപജില്ലയിലെയും ഓരോ സർക്കാർ യു.പി. സ്കൂളിലെ അഞ്ചും ആറും ക്ലാസുകളിലേക്കാണ് നിയമനം.

ബി.എ. ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ) യോഗ്യതയോടൊപ്പം ടി.ടി.സി/ഡി.എഡ്/ഡി.എൽ.എഡ്/ബി.എഡ് (ഇംഗ്ലീഷ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 27 രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0487 2360810

You may also like