7
സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് ടീച്ചർമാരെ നിയമിക്കുന്നു.
ജില്ലയിലെ ഓരോ ഉപജില്ലയിലെയും ഓരോ സർക്കാർ യു.പി. സ്കൂളിലെ അഞ്ചും ആറും ക്ലാസുകളിലേക്കാണ് നിയമനം.
ബി.എ. ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ) യോഗ്യതയോടൊപ്പം ടി.ടി.സി/ഡി.എഡ്/ഡി.എൽ.എഡ്/ബി.എഡ് (ഇംഗ്ലീഷ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 27 രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0487 2360810
