Home Top Storiesരാജ്യത്ത് പാറ്റ വിപ്ലവം. വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. സമര പോരാട്ടത്തിലെ ചരിത്ര വിജയവുമായി സിജെപി

രാജ്യത്ത് പാറ്റ വിപ്ലവം. വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. സമര പോരാട്ടത്തിലെ ചരിത്ര വിജയവുമായി സിജെപി

by news_desk1
0 comments

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യും പ്രതിപക്ഷ പാർട്ടികളും ശക്തമായി മുന്നോട്ടുവച്ച രാജി ആവശ്യവും വിദ്യാർഥി പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് രാജി.

സിജെപിയുമായി കേന്ദ്ര സർക്കാർ നാലാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് ധർമേന്ദ്ര പ്രധാൻ രാജിക്കത്ത് സമർപ്പിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം രാജിവിവരം അറിയിച്ചത്.

വിദ്യാർഥി പ്രതിഷേധത്തെ തുടർന്നുണ്ടായ സമ്മർദമാണ് രാജിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കുമായി പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തിന്റെ അടിത്തറയെന്നും രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും പ്രതീക്ഷകളെയും താൻ എപ്പോഴും മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ പ്രതിബദ്ധതയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കാൻ ലഭിച്ച അവസരത്തിന് നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. അടുത്ത വർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിൽ നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു.

ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുത്തിരുന്നുവെന്നും പരീക്ഷാ മാഫിയ കാരണം ഒരു വിദ്യാർഥിയുടെയും ഭാവി തകരരുതെന്ന നിലപാടാണ് തന്റേതായിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പരീക്ഷാഫലങ്ങൾ മികച്ച രീതിയിൽ വന്നെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ള ചിലർ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ചതാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്നും അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ രാജിക്ക് പിന്നാലെ സിജെപിയും പ്രതിപക്ഷ പാർട്ടികളും സമരവിജയം ആഘോഷിച്ച് വിവിധയിടങ്ങളിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്തി.

You may also like