Home Localമംഗലം അണക്കെട്ടിന്റെ ഷട്ടറുകൾ ശനിയാഴ്ച തുറക്കും; ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം

മംഗലം അണക്കെട്ടിന്റെ ഷട്ടറുകൾ ശനിയാഴ്ച തുറക്കും; ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം

by news_desk1
0 comments

പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മംഗലം അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ശനിയാഴ്ച രാവിലെ തുറക്കാൻ തീരുമാനം. അണക്കെട്ടിന്റെ താഴ്‌ഭാഗത്തും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ. സുധീർ അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ പ്രകാരം ജില്ലയിൽ ശക്തമായ കാറ്റും ഇടവിട്ടുള്ള മഴയും തുടരുന്ന സാഹചര്യത്തിലാണ് നടപടി.

നീരൊഴുക്കിന്റെ തോത് പരിഗണിച്ച് ശനിയാഴ്ച (ഓഗസ്റ്റ് 1) രാവിലെ 11.30ന് മംഗലം അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വരെ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവ് അനുസരിച്ച് ഷട്ടറുകൾ പരമാവധി 40 സെന്റിമീറ്റർ വരെ ഉയർത്താൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലെയും അണക്കെട്ടിന്റെ താഴ്‌ഭാഗത്ത് പുഴയുടെ ഇരുകരകളിലെയും താമസക്കാർക്കും പുഴയിലിറങ്ങുന്നവർക്കും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.

You may also like