2
ശ്രീനഗർ: ജമ്മുവിലെ ഖൗർ മേഖലയിൽ അതീവ സുരക്ഷാ മേഖലയിലേക്ക് കടന്ന പാകിസ്താന്റെ നിരീക്ഷണ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ച് വീഴ്ത്തി. ചക്ല ഗ്രാമത്തിന് സമീപമുള്ള പ്രതിരോധ കേന്ദ്രങ്ങളുടെ പരിസരത്താണ് സംഭവം.
ചൈനീസ് നിർമിതമായ ഡ്രോണിനൊപ്പം 64 ജിബി മൈക്രോ എസ്ഡി കാർഡും സൈന്യം സ്ഥലത്ത് നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത ഉപകരണങ്ങൾ കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
ഡ്രോൺ രഹസ്യ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

