Home Keralaപൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ എല്ലാവരെയും രക്ഷപ്പെടുത്തി

പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ എല്ലാവരെയും രക്ഷപ്പെടുത്തി

by news_desk1
0 comments

കോഴിക്കോട്: പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങി. പൂനൂർ–കട്ടിപ്പാറ റൂട്ടിലെ കുണ്ടത്തിൽ പ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സമീപവാസികളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെ ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പ്രദേശത്ത് വ്യാപകമായ വെള്ളപ്പൊക്കമാണ് രൂപപ്പെട്ടത്. ഇതോടെയാണ് യാത്രാമധ്യേ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങിയത്.

പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലാകെ വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു.

അതേസമയം, സംസ്ഥാനത്തുടനീളം അതിതീവ്ര മഴ തുടരുകയാണ്. നിലവിൽ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്.

You may also like