കൊച്ചി: ഓണക്കാലത്തെ വരവേൽക്കാൻ ആകർഷകമായ ഓഫറുകളുമായി ലുലു കണക്ട്. പ്രത്യേക വിലക്കിഴിവുകളും എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ഇത്തവണ ഉപഭോക്താക്കൾക്കായി ‘ഡിജിറ്റൽ സദ്യ’ എന്ന പ്രത്യേക പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്.
‘ഡിജിറ്റൽ സദ്യ’യുടെ ഭാഗമായി മൂന്ന് പ്രത്യേക ടെക് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. 6 ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലയുള്ള മിനി ടെക് സദ്യ 24,999 രൂപയ്ക്കും, 20 ഇനങ്ങൾ ഉൾപ്പെടുന്ന 96,999 രൂപയുടെ ഫാമിലി ടെക് സദ്യ 49,999 രൂപയ്ക്കും, 43 ഇഞ്ച് എൽഇഡി ടി.വി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ അടങ്ങിയ 1,65,499 രൂപ വിലയുള്ള ഗ്രാൻഡ് ടെക് സദ്യ 99,999 രൂപയ്ക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്.
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് ഓണക്കാല പ്രത്യേക വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറി പുതിയവ സ്വന്തമാക്കാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ലുലുവിന്റെ ‘സൗഭാഗ്യോത്സവം’ ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും നേടാം. ഗ്രാൻഡ് ബമ്പർ സമ്മാനമായി 20 കിയ സിറോസ് കാറുകൾ നൽകുന്നതോടൊപ്പം ട്രോളി ഫ്രീ ഷോപ്പിംഗ്, എൽഇഡി ടി.വികൾ, സ്മാർട്ട്ഫോണുകൾ, സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.

