Home Localപഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു; കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു; കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

by news_desk3
0 comments

കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ (എച്ച്.ഐ) ദീപലേഖ (51) പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. യോഗ നടപടികൾ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിണറായിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ ദാരുണ സംഭവം നടന്നത്. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് പരേതയായ ദീപലേഖ.

You may also like